സ്റ്റിൽ നസ്സ് പ്രോജക്ട് – ഫാo സന്ദർശനം
അനുരാധനാലപ്പാട്ടും സഹോദരങ്ങളായ അനുപമ നാലപ്പാട്ടും അരുൺ നാലപ്പാട്ടും ചേർന്ന് പിതാവായ ശ്രീ ഉണ്ണിക്കൃഷ്ണൻ നായരുടെ സ്മരണാർത്ഥം ,ടാടാഗ്ലോബൽ ബീവറേജസിന്റെ കീഴിലുള്ള ദി ഹൈറേഞ്ച് സ്കൂളുമായി സഹകരിച്ച് സ്റ്റിൽ നസ്സ് പ്രോജക്ട് എന്ന പേരിൽ ഒരു പദ്ധതി തുടങ്ങുകയുണ്ടായി. പ്രപഞ്ചത്തിന്റെ നിലനില്പുതന്നെ ഒരു നെറ്റ് വർക്കിങ്ങിലൂടെയാണ് എന്നും അതിലെഒരു കണ്ണിയാണ് മനുഷ്യൻ എന്നുമുള്ള അവഗാഹം കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്
2015 ഡിസംബർ 17 ഹൈറേഞ്ച് സ്കൂളിൽ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി അതിന്റെ മൂന്നാം ഘട്ടമായി ,സംയോജിത കൃഷിരീതി നടപ്പിലാക്കിയിട്ടുള്ള കോട്ടയം ജില്ലയിലെ നീണ്ടൂരിലുള്ള ജെ.എസ്. ഫാമിൽ ഫാം ഉടമയായ ശ്രീ ജോയി ചെമ്മാച്ചേലിന്റെ സഹകരണത്താൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.പ്രസ്തുത ക്യാമ്പിൽ സംഘാടക യാ യ അനുരാധനാലപ്പാട്ട് ,അമ്മ സുലോചന നാലപ്പാട്ട്, പ്രശസ്ത ചിത്രകാരി ശോഭാ മേനോൻ തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു.ഹൈറേഞ്ച് സ്കൂളിലെ ഒൻപത് പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഇരുപത്തഞ്ചോളം വിദ്യാർത്ഥികളും അദ്ധ്യാപകരായ ശ്രീ ബൈജു എം വി ,കെ.ജി.വിൽസൺ, ശ്രീമതി എസ്തർ ജയന്തി, മിസ് . ടിനു രേഷ്മ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു
ഫാമിന്റെ പ്രവർത്തനങ്ങളെ എട്ട് മേഖലകളായി തിരിച്ച് ഓരോ മേഖലയിലെയും പ്രവർത്തനങ്ങൾ കുട്ടികൾ പഠനവിഷയമാക്കി.പഠനാനുഭവങ്ങൾ, കുടികളും ക്യാമ്പ് സംഘാടകരും ചേർന്ന് തയ്യാറാക്കിയ ചിത്രത്തിന്റെ സഹായത്താൽ പ്രദർശിപ്പിക്കുകയുണ്ടായി. പ്രസ്തുത ചിത്രം ഫാം കാർഷിക മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി കൈമാറി
