ആളുകൾ വരവായി. തെയ്യം കാണാൻ. വടക്കന്മാരുടെ തറവാട്ടു മുറ്റത്ത് ഞങ്ങളും ഇരിപ്പായി. അങ്ങിങ്ങായി കിടക്കുന്നു എന്ടെ ശരീരo- തെങ്ങിൻ കുരുത്തോലച്ചാർത്ത്, പാള, ലോഹം, മഷി, ചന്ദനം, മഞ്ഞൾ, കുങ്കുമം, അരി, കൌങ്ങിൻ തടികൾ, ചുവപ്പ് പട്ടുതുണികൾ, കടകം, തോട. മനസ്സിൻടെ ഭാരം മുടിയിലേന്തി മുഖവും മങ്ങി, പലരും നടക്കുന്നു. എന്നാൽ മനസ്സ് എന്തെന്നറിയാതെ വിശ്വാസത്തിന്ടെ കുളിർ കാറ്റിൽ കുട്ടികളൾ കൊതി തൊന്നും വിധം പാറിക്കളിക്കുന്നു. നാൽപ്പത്തൊന്ന് ദിവസത്തെ വ്രതത്തിന് ശേഷം എന്ടെ മനസ്സും എന്ടെ അരികിൽ ശാന്തനായി…
