ഇത് കൊച്ചി. എന്നാൽ പഴയ കൊച്ചിയല്ല. ഇപ്പോളിവിടെ രാത്രി സഞ്ചരിച്ചാൽ തോന്നും പകലാണെന്ന്. റോഡിനിരുവശവും കൂറ്റൻ കെട്ടിടങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം വിതറി മൽസരിക്കുന്നു. ജീവിതപ്പകലിന്റെ കുറവുകൾ നികത്താനെന്നപ്പോലെ. എവിടേയും ഹൈപർ മാർക്കറ്റുകൾ, മാളുകൾ. ഇടവിട്ടിടവിട്ട് കൂറ്റൻ കോൺക്രീറ്റ് കാലുകളിൽ മെട്രോ. അവ തലച്ചോറിലെ നാഡിവ്യൂഹങ്ങൾ പോലെ ജനയൊഴുക്കിൽ ത്രസിച്ചു നിൽക്കുന്നു. പഴയ ഓർമ്മക്കുറിപ്പുകളുടെ ഭണ്ഡാരക്കെണികൾ നുകർന്നുകൊണ്ടൊരു സമൂഹം. അവർ നീർവൃതി തേടി മണത്തു നുണഞ്ഞു നിൽക്കുന്നു. ആരോ പണിതീർത്ത പരീക്ഷണശാലകളിലെ എലികളെപ്പോലെ. ട്യൂബുകൾ അവയെ ഒരുവശത്തുനിന്നു…
